Wednesday, March 20, 2019


 
സ്വന്തമായി വാഹനം വാങ്ങാൻ കഴിയാത്ത ഒരു സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രാ വാഹനങ്ങളിൽ ഒന്നാണ് ഓട്ടോറിക്ഷകൾ.എവിടെ പോകണം എങ്കിലും ആദ്യത്തെ ഓപ്ഷൻ ഒരു ഓട്ടോ വിളിക്കാം എന്നതാണ്.എത്ര ദൂരം ആയാലും സ്വസ്ഥമായി പോയി വരാം എന്ന സൗകര്യം നോക്കി ആണ് ആ ഓപ്ഷൻ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. അത് മാത്രം അല്ല അധികം ചാർജ് ആകുകയും ഇല്ല. എന്നാൽ ഇങ്ങനെ ദൂര യാത്ര പോകുമ്പോൾ പലപ്പോഴും സ്വന്തം ജില്ലാ അതിർത്തി വിട്ടു പോകാറുണ്ട്,ഇവിടെയാണ് ഒരു പ്രശ്നം കാരണം ഓട്ടോറിക്ഷ ജില്ലയിൽ ഓടാൻ ഉള്ള അനുവാദം മാത്രമേ ഉള്ളൂ.ജില്ല വിട്ടു പോയി എന്ത് സംഭവിച്ചു കഴിഞ്ഞാലും നിയമപരമായി നമുക്ക് ഒരു പരിരെക്ഷയും കിട്ടില്ല.ഒരു അപകടത്തിൽ പെട്ടാൽ(ആർക്കും അങ്ങനെ ഒരു പോറൽ പോലും ഏൽക്കല്ലേ എന്നാണ് പ്രാർത്ഥന എങ്കിലും റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കേരളം എന്ന സംസ്ഥാനം എന്നും മുന്നിൽ തന്നെ ആണല്ലോ )ക്ലെയിം ലഭിക്കുകയില്ല കാരണം ജില്ലാ അതിർത്തി കടന്നു പോകുന്നതോട് കൂടി അവിടെ ഒരു നിയമ ലംഘനം നടന്നു കഴിയും.നിയമങ്ങൾ കർശനമായി വരുന്ന ഈ കാലത്ത് ഓട്ടോയിൽ ഒരു ദീർഘ ദൂര യാത്ര എന്നത് തികച്ചും ഒരു റിസ്ക് തന്നെ ആണ്. ഈ അവസരത്തിൽ ആണ് ഓട്ടോടാക്സികളുടെ പ്രയോജനം ഇത്തരക്കാരെ കാത്തിരിക്കുന്നത്.സാധാരണക്കാരിൽ സാധാരണക്കാർക്കായിട്ടുളള വാഹനമാണ് ഓട്ടോടാക്സി,കാറിൽ പോകാൻ പറ്റാത്ത സാധാരണ ജനങ്ങൾക്ക് ഓട്ടോ ചാർജിൽ ഓട്ടോടാക്സി ഒരനുഗ്രഹമാണ് നിയമപരമായി തന്നെ സംസ്ഥാനങ്ങളിൽ എവിടെയും യാത്ര പോകാൻ ഈ വാഹനങ്ങൾക്ക് അനുവാദം ഉണ്ട് ഓട്ടോ ചാർജ് മാത്രമേ ഉള്ളൂ. അങ്ങനെ ആകുമ്പോൾ തികച്ചും സുരക്ഷിതമായി ഒരു ഫോർ വീൽ വാഹനത്തിൽ ഓട്ടോ ചാർജിൽ സുഖകരവും സുരക്ഷിതവും ആയ ഒരു യാത്ര ചെയ്യുവാൻ അറിവില്ലാത്ത സാദാരണ ജനങ്ങളെ അറിയിക്കാൻ ഈ മെസ്സേജ് പരമാവധി ആളുകളിൽ എത്തിപ്പെടട്ടെ.കടപ്പാട് (ALL KERALA AUTOTAXI DRIVERS UNION (AKATDU-AITUC)